ജീവന്‍, പ്രാണന്‍, ശക്തി, നേത്രം, ഗോത്രം, യന്ത്രഗായത്രി, മന്ത്രഗായത്രി, പ്രാണപ്രതിഷ്ഠ, ഭൂതബീജം, ദിക്പാലബീജം, എന്നീഘടകങ്ങള്‍ ചേര്‍ന്നതാണ് യന്തം. പ്രപഞ്ചസൃഷ്ടിയുടെ ആദിശബ്ദങ്ങള്‍ മുതല്‍ ഉപാസനാദേവതയുടെ ചൈതന്യം വരെ ഉള്‍ക്കൊള്ളുന്ന കമനീയരൂപങ്ങളാണ് യന്ത്രങ്ങള്‍ .അതിസൂക്ഷ്മവും അതിശക്തവുമായ മന്ത്രങ്ങളാല്‍ ബന്ധിതമാണ് ഇവ .ദൈവീകശക്തി ആവാഹിക്കപ്പെട്ടിട്ടുള്ള ഈയന്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ആ പരമമായ ചൈതന്യം നമ്മിലേക്ക് പകരുകയും അതുവഴി കാര്യസാദ്ധ്യപ്രാപ്തി കൈവരികയും ചെയ്യുന്നു